Type Here to Get Search Results !

Bottom Ad

ലോട്ടറി വില്‍പ്പനക്കാരനെ തലക്കടിച്ച് വധിക്കാന്‍ ശ്രമം

കാഞ്ഞങ്ങാട് (www.evisionnews.in): ലോട്ടറി വില്‍പ്പനക്കാരനെ കല്ലു കൊണ്ട് തലക്കിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ പഴശ്ശി ഉരുവച്ചാല്‍ സ്വദേശിയും കാഞ്ഞങ്ങാട്ട് ലോട്ടറി വില്‍പ്പനക്കാരനുമായ സുരേഷ് ബാബുവാണ് (53) അക്രമത്തിനിരയായത്. 

സുരേഷ് ബാബുവിന്റെ പരാതിയില്‍ പടന്നക്കാട്ടെ അഷ്‌റഫിനെതിരെ ഹൊസ്ദുര്‍ഗ് പോലിസ് വധ ശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെ പടന്നക്കാട് ടോള്‍ ബൂത്തിന് സമീപമാണ് സംഭവം.

ലോട്ടറി ടിക്കറ്റുകളുമായി കാലിച്ചാനടുക്കത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന സുരേഷ് ബാബു പടന്നക്കാട് ടോള്‍ ബൂത്തിന് സമീപം ബൈക്ക് നിര്‍ത്തുകയും അടുത്തുള്ള തട്ടു കടയില്‍ നിന്നും ചായ കുടിക്കുന്നതിനിടയില്‍ അവിടേക്ക് വന്ന അഷ്‌റഫ് കല്ലുകൊണ്ട് തലക്ക് കുത്തുകയായിരുന്നു. സുരേഷ് ബാബു തലവെട്ടിച്ചതിനാല്‍ ചെവിക്കാണ് മുറിവേറ്റത്. അക്രമത്തിന് ശേഷം അഷ്‌റഫ് ഓടി രക്ഷപ്പെടുകയും ചെയ്തു. 

സാരമായി പരിക്കേറ്റ സുരേഷ് ബാബു ആശുപത്രിയില്‍ ചികിത്സയിലാണ്. ആളുമാറിയാണ് അഷ്‌റഫ് സുരേഷ് ബാബുവിനെ ആക്രമിച്ചതെന്ന് സംശയിക്കുന്നു.


Keywords: Kasaragod-news-knd-thalakkadichu-news-attack

Post a Comment

0 Comments

Top Post Ad

Below Post Ad