റാഞ്ചി (www.evisionnews.in): നല്ല മഴയ്ക്കും മികച്ച വിളവിനും വേണ്ടി ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദികള്‍ അമ്പത്തിയഞ്ചുകാരനായ ആദിവാസിയുടെ തല വെട്ടി കുരുതികൊടുത്തു. തലസ്ഥാനമായ റാഞ്ചിക്ക് പടിഞ്ഞാറായി 130 കിലോമീറ്റര്‍ അകലെയുള്ള ഗുമ്‌ല ജില്ലയിലാണ് സംഭവം നടന്നത്. മനുഷ്യബലിക്ക് ഇരയായ തെപ്പ ഖരിയയുടെ ശിരസ് ഇന്നലെ കര്‍വാഡികദംദോഹര്‍ ഗ്രാമത്തിലെ വീട്ടില്‍ കണ്ടെത്തി.
മഴയ്ക്കും വിളവിനുമായി മനുഷ്യരെ കൊലപ്പെടുത്തി അവരുടെ ശിരസ് വെട്ടിയെടുത്ത് വയലുകളില്‍ കുഴിച്ചിടുന്ന ഒര്‍ക്കകള്‍ (മുഡ്കത്‌വ) എന്നറിയപ്പെടുന്ന മന്ത്രവാദിസംഘമാണ് ഇയാളെ കൊന്നതെന്ന് ഖരിയയുടെ കുടുംബം അറിയിച്ചു. ഒറ്റയ്ക്ക് താമസിച്ച തെപ്പ ഖരിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഇയാളെ ആക്രമിച്ച് കൊന്നതായും ശിരസ് വെട്ടിയെടുത്ത് കൈക്കലാക്കിയതായും പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച ചന്തയില്‍ ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു വന്ന ബന്ധുക്കളാണ് ചോരയില്‍ കുളിച്ചു കിടന്ന മൃതദേഹം കണ്ടെത്തിയത്. ഖരിയയുടെ ബന്ധുക്കളെ നിര്‍ബന്ധപൂര്‍വം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിച്ചതായി പോലീസ് ഓഫീസര്‍ അജയ് കുമാര്‍ താക്കൂര്‍ പറഞ്ഞു. മണ്‍സൂണിന് തൊട്ടു മുമ്പായി പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന ഒര്‍ക്കകള്‍ക്കെതിരെ പരാതി നല്‍കാന്‍ ഗ്രാമവാസികള്‍ ഭയപ്പെടുകയാണ്. കുറ്റവാളികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
Keywords: National-news-ramchi-news-jarkand-news-rain-crime-family-murder-killed-man

Post a Comment
0 Comments