Type Here to Get Search Results !

Bottom Ad

വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

കാഞ്ഞങ്ങാട് (www.evisionnews.in): കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മടിക്കൈ കാഞ്ഞിരംപൊയിലിലെ 23കാരിയെയാണ് അയല്‍വാസിയായ മൂലയ്ക്കല്‍ സുന്ദരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടിനടുത്തുകൂടി സഞ്ചരിക്കുകയായിരുന്ന സുന്ദരന്‍ കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടില്‍ കയറുകയായിരുന്നു. യുവതി വെള്ളമെടുക്കുന്നതിനിടയില്‍ പിറകെ എത്തിയ സുന്ദരന്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. വിവരം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. 

പിന്നീട് ഈ ഭീഷണി തുടര്‍ന്നപ്പോള്‍ യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. സുന്ദരനെതിരെ പോലിസ് കേസെടുത്തു.



Keywords: Kasaragod-knd-case-police-news-petition-sexual-harassment-threat

Post a Comment

0 Comments

Top Post Ad

Below Post Ad