Type Here to Get Search Results !

Bottom Ad

നാഷണല്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: വിഗാന്‍സ് മൊഗ്രാല്‍ പുത്തൂര്‍ ജേതാക്കള്‍


കാസര്‍കോട് (www.evisionnews.in): തളങ്കര വെല്‍ഫയര്‍ ഫിറ്റ് സോക്കര്‍ സിറ്റിയില്‍ നടന്ന 12 ാമത് നാഷണല്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിഗാന്‍സ് മൊഗ്രാല്‍ പുത്തൂര്‍ ജേതാക്കളായി. രണ്ടു ഗോളിന്റെ ലീഡില്‍ ആധിപത്യമുറപ്പിച്ച സിഎന്‍എന്‍ തളങ്കരയെ കളിയുടെ അവസാന മിനുറ്റില്‍ സമനിലയില്‍ തളച്ചുകെട്ടിയ മൊഗ്രാല്‍ പുത്തൂര്‍ നറുക്കെടുപ്പിലൂടെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്.

ചിമോച്ചിയും പ്രവീണും മുഹമ്മദ് അഫ്‌സലും ത്രോ ഷാഫിയുമൊക്കെ സിഎന്‍എന്നിന് വേണ്ടി ബൂട്ടണിഞ്ഞപ്പോള്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് റാഫിയും ആസിഫുമാണ് വിഗാന്‍സ് മൊഗ്രലിന്റെ മുന്നേറ്റത്തിന് മാറ്റായത്. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് കെഎം ഹാരിസ് അധ്യക്ഷത വഹിച്ചു. ടിഎ ശാഫി, ടിഎ മുഹമ്മദ് കുഞ്ഞി, അബു കാസര്‍കോട്, ഉസ്മാന്‍ കടവത്ത്, എഎസ് ഷംസുദ്ദീന്‍, ചിക്കുമൊയ്തീന്‍ സംബന്ധിച്ചു.


Keywords: Kasaragod-news-thalangara-news-afsa-mogral-puthur

Post a Comment

0 Comments

Top Post Ad

Below Post Ad