Type Here to Get Search Results !

Bottom Ad

മലയാളം നിര്‍ത്തലാക്കാനുള്ള സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനം അപലപനീയം -എന്‍എ നെല്ലിക്കുന്ന് എംഎല്‍എ


ബദിയടുക്ക (www.evisionnews.in): മലയാളമില്ലാത്ത സ്‌കൂള്‍ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നത് സര്‍ക്കാര്‍ തീരുമാനമാണെന്നും മലയാള പഠനം നിര്‍ത്തലാക്കാനുള്ള സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനം അപലപനീയമാണെന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ബദിയടുക്ക നവജീനസ്‌കൂളില്‍ 5,6,7 ക്ലാസുകളില്‍ മലയാളം നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് പ്രവേശനദിനമായ തിങ്കളാഴ്ച രാവിലെ രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള സമര സമിതി സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ മലയാളം നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ നവജീവസ്‌കൂളില്‍ യുപി തലത്തില്‍ മലയാള പഠനം ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് ആരോപണം. ഇക്കാര്യം കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്യുമെന്നും എംഎല്‍എ പറഞ്ഞു. പ്രക്ഷോഭം വിജയം വരെ തുടരുമെന്ന് ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പറഞ്ഞു. നൗഷാദ് മാടത്തടുക്ക, ജഗന്നാഥഷെട്ടി, ചന്ദ്രശേഖരഷെട്ടി, ബാബു കോടോത്ത്, ജീവന്‍ തോമസ്, അന്‍വര്‍ ഓസോണ്‍, അഡ്വ. വെങ്കിട്ടരമണ ഭട്ട് സംബന്ധിച്ചു.


Keywords: Kasaragod-news-badiyadukka-news-chairman-navajeevan-school-sathyagrah-utharavu-mla

Post a Comment

0 Comments

Top Post Ad

Below Post Ad