Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ മില്ലിന് തീപിടിച്ചു: ജീവനക്കാരുടെ സമയോജിത ഇടപെടല്‍മൂലം ഒഴിവായത് വന്‍ദുരന്തം


കുമ്പള (www.evisionnews.in): കുമ്പളയിലെ അരിമില്ലിന് തീപിടിച്ചു. ജീവനക്കാരുടെ സമയോജിത ഇടപെടല്‍മൂലം വന്‍ദുരന്തം ഒഴിവായി. കുമ്പള ഗവ. ആശുപത്രിക്ക് സമീപത്തെ എ.എം.എസ് ഫുഡ്‌ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. ഏതാനും ദിവസം മുമ്പ് മീറ്റര്‍ ഘടിപ്പിച്ച ബോര്‍ഡില്‍ നിന്നും തീപ്പൊരി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി ഓഫീസില്‍ വിളിച്ച് അറിയിച്ചിരുന്നു. 
എന്നാല്‍ രേഖാമൂലം പരാതി നല്‍കണമെന്നായിരുന്നു ആവശ്യം. അതിനാല്‍ പരാതി എഴുതി നല്‍കി. ചൊവ്വാഴ്ച വൈദ്യുതി ഓഫീസ് ജീവനക്കാരെത്തി പരിശോധിച്ചെങ്കിലും തകരാറ് പരിഹരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം മീറ്റര്‍ ബോര്‍ഡില്‍ നിന്നും തീപ്പൊരി മില്ലിലേക്ക് പടര്‍ന്നതോടെയാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി തൂണില്‍ നിന്നും സര്‍വീസ് വയര്‍ കട്ട് ചെയ്ത് ജീവനക്കാര്‍ ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Keywords: Kasaragod-kumbla-fire-meeter-board-mill-food-ams-

Post a Comment

0 Comments

Top Post Ad

Below Post Ad