മംഗലാപുരം (www.evisionnews.in): അച്ഛന്റെ കൊലയ്ക്ക് കൂട്ടുനിന്നവനെന്ന് കരുതുന്ന ആളെ വകവരുത്താനുള്ള ശ്രമത്തിനിടയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വാമഞ്ചൂര്‍ രോഹിയുടെ മകന്‍ പവന്‍ രാജ് ഷെട്ടി (18), കുമാര്‍ എന്ന സൂര്യകുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
വാമഞ്ചൂരിലെ വ്യവസായിയായ ആളെ കൊലചെയ്യാനുള്ള പദ്ധതി ആസൂത്രണം നടത്തവെയാണ് അറസ്റ്റ്. വാമഞ്ചൂരിലെ കോളേജ് പരിസരത്ത് മോട്ടോര്‍ സെക്കിളില്‍ ചുറ്റുകയായിരുന്ന ഇവരില്‍നിന്നും മൂന്ന് വാളുകളും ഒരുകത്തിയും 250 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. പോലീസ് കൊടുംകുറ്റവാളിയെന്ന് വിശേഷിപ്പിച്ചിരുന്ന രോഹിദാസ് ഷെട്ടി എന്ന വാമഞ്ചൂര്‍ രോഹി 2009ലാണ് കൊല്ലപ്പെട്ടത്. അതിന്റെ പകയുമായി കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വകവരുത്താന്‍ അവസരം കാത്ത് കഴിയുന്ന മകന്‍ പവന്‍രാജ് ഷെട്ടി എന്നും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ രണ്ടു പേരും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Manglore-murder-attempt-manglore-college-police-arrest-case-vamanjur

Post a Comment
0 Comments