Type Here to Get Search Results !

Bottom Ad

റംസാന്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ള സന്ദേശം- അഡ്വ ശ്രീകാന്ത് (ബിജെപി ജില്ലാ സെക്രട്ടറി)

evisionnews

റംസാന്‍ പവിത്രമായ മാസമാണ് ഒരു മാസത്തെ നോമ്പ് വിശക്കുന്നവന്റെ വേദന തിരിച്ചറിയാനുള്ള അവസരമാണ്. നിരവധി മുസ്ലിം സുഹൃത്തുക്കളുടെ വീടുകളിലും ചടങ്ങുകളിലും ഇഫ്താര്‍ വിരുന്നുകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. നോമ്പ് തുറക്കുന്ന സമം പ്രത്യേക അനുഭൂതിയിലാണ് വിശ്വാസികള്‍ കഴിഞ്ഞ് കൂടുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കണം. ധര്‍മ്മ നിഷ്ഠയിലധിഷ്ഠിത ജീവിത രീതിയാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത്. റമദാനും ഈ സന്ദേശമാണ് നല്‍കിവരുന്നത്. എല്ലാ മുസ്ലിം സഹോദരന്മാര്‍ക്കും റമദാന്‍ ആശംസകല്‍ നേരുന്നു.

Keywords: Kasaragod-ramzan-wish-adv-shreekanth

Post a Comment

0 Comments

Top Post Ad

Below Post Ad