ചെറുവത്തൂര്‍ (www.evisionnews.in): ദേശീയപാതയില്‍ മയ്യിച്ചയില്‍ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. മയ്യിച്ചയിലെ ജയേഷിന്റെ ഭാര്യ ജയശ്രീ(27)ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ആറിന് മയ്യിച്ച ചെറിയ പാലത്തിനടുത്തായിരുന്നു അപകടം. പരിക്കേറ്റ ജയശ്രീയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലികഴിഞ്ഞ് റോഡരികിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന ജയശ്രീ കാറിടിച്ചതിനെ തുടര്‍ന്ന് താഴേക്ക് തെറിച്ചുവീണു. ഇടിച്ച വാഹനത്തില്‍ത്തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം മംഗലാപുരത്തേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Kasaragod-cheruvathur-news-injured-car-accident

Post a Comment
0 Comments