കാസര്‍കോട് (www.evisionnews.in): ജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കു വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പഠനസഹായി തയാറാക്കാന്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം (ഡയറ്റ് ) പദ്ധതിക്ക് രൂപംനല്‍കുന്നു. നടപ്പുവര്‍ഷത്തെ പദ്ധതി രൂപരേഖസംബന്ധിച്ച ഉപദേശക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. പാഠ്യവിഷയങ്ങളെയും പാഠഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു തയാറാക്കുന്ന വിവരസാങ്കേതിക പഠനസഹായി അതത് ക്ലാസുകള്‍ക്കായി ഒരുക്കുന്ന ബ്ലോഗുകളിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കും. ഇത് ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
പാഠ്യമേഖലയില്‍ മൊബൈല്‍ ഫോണുകളുടെ വിവിധതരം ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താനും ഡയറ്റ് പദ്ധതി ആവിഷ്‌കരിക്കുന്നുവെങ്കിലും വിദ്യാലയങ്ങളില്‍ മൊബൈല്‍ഫോണുകള്‍ അനുവദനീയമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അനുമതിയോടെ മാത്രം ഇതു നടപ്പാക്കാനാണ് തീരുമാനം. നാല്, ഏഴ് ക്ലാസുകളിലെ മലയാളം, കണക്ക് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം മനസിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക പഠനം നടത്തും. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനു ലക്ഷ്യമിട്ടും ഡയറ്റിനു കര്‍മ പദ്ധതിയുണ്ട്. വിദ്യാര്‍ഥികളില്‍ ജനാധിപത്യ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുന്നതിന് ഊന്നല്‍ നല്‍കി സ്‌കൂള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനായി നടപടികള്‍ ഉണ്ടാവും.
മൂന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ മലയാളം, കന്നഡ ഭാഷകളിലെ അടിസ്ഥാന ശേഷി ഉറപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത സാക്ഷരം പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥികളുടെ പദങ്ങള്‍ എഴുതാനുള്ള കഴിവ് 97.9 ശതമാനവും ശ്രാവ്യ വായന 96.3 ശതമാനവും ആശയഗ്രഹണ വായന 95.2 ശതമാനവും സ്വതന്ത്രരചന 94.4 ശതമാനവും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Keywords: Kasaragod-news-e-help-to-studyspecial-news

Post a Comment
0 Comments