കാസര്‍കോട് (www.evisionnews.in): ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിന്റെ ചെവി കടിച്ചു പറിച്ച കേസില്‍ പ്രതിയ്ക്ക് 11 മാസം തടവിനും 1,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. സീതാംഗോളി നായ്ക്കാപ്പിലെ അഭിഷേകിനെ അക്രമിച്ച കേസില്‍ കുമ്പള കോയിപ്പാടിയിലെ എസ്. ഗണേശിനെ (31)യാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2014 ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണങ്കൂരില്‍ വെച്ച് നായിക്കാപ്പിലെ അഭിഷേകിനെ ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ തടഞ്ഞുനിര്‍ത്തി ചെവി കടിച്ചിപറിച്ചുവെന്നാണ് കേസ്.
Keywords: Kasaragod-news-case-regd-bike-court-order-punishment

Post a Comment
0 Comments