കാഞ്ഞങ്ങാട് (www.evisionnews.in): സൗന്ദര്യം പോരെന്ന് പറഞ്ഞ് ഭാര്യയെ മാനസീകമായി പീഡിപ്പിച്ച ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്. പെരിയ പാലാട്ട് വീട്ടിലെ ഗീതയുടെ പരാതിയില്‍ ഭര്‍ത്താവ് മധു, അമ്മ കല്യാണി, സഹോദരി ചിത്ര എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
വിവാഹ സമയത്ത് ഗീതയുടെ വീട്ടുകാര്‍ സ്ത്രീധനമായി 15 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞുപോയെന്നും പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ തുടങ്ങിയത്രെ. തുടര്‍ന്ന് ഏപ്രില്‍ 17ന് തന്നെ ബലം പ്രയോഗിച്ച് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെന്നും ഗീത പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords; Kasaragod-kanhangad-news-case-police-beauty-periya-geetha

Post a Comment
0 Comments