Type Here to Get Search Results !

Bottom Ad

ഓട്ടോയില്‍ വാനിടിച്ച് പ്രതിശ്രുത വധു മരിച്ചു

മംഗലാപുരം (www.evisionnews.in): ഓട്ടോയില്‍ വാനിടിച്ച് പ്രതിശ്രുത വധു മരിച്ചു. ഭട്കല്‍ ജാമിയ അബദ് കോളനിയിലെ അബൂബക്കര്‍ കലോയുടെ മകള്‍ മുബീന (19) ആണ് മരിച്ചത്. ഈമാസം 14ന് മുബീനയുടെ വിവാഹം നടക്കാനിരിക്കെയാണ് അപകടം. 

അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ തെങ്കുന്‍ഗുണ്ടിയിലെ അബ്ദുല്‍ ഹമീദിന്റെ മകള്‍ മുഷ്ഫഫിഖ, ഓട്ടോ ഡ്രൈവര്‍ വെങ്കടരാമന്‍, വാന്‍ ഡ്രൈവര്‍ സോമരാജ് എന്നിവരുടെ നില ഗുരുതരമാണ്. 

ബുധനാഴ്ച രാത്രി ദേശീയപാത 66ലെ ഭട്കല്‍ ഷിഫ ക്രോസിനു സമീപം ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ വാനിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ മുബീനയെ ഭട്കല്‍ ഗവണ്‍മെന്റ് ആശുപത്രിയിലും അവിടെ നിന്നു മണിപ്പാലിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Keywords: Manglore-news-Auto-Accident-died-bride-girl

Post a Comment

0 Comments

Top Post Ad

Below Post Ad