Type Here to Get Search Results !

Bottom Ad

മഴയെത്തി, ഒപ്പം പകര്‍ച്ചവ്യാധി ഭീതിയും നഗരത്തില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ഇനിയും നടപടിയായില്ല


കാസര്‍കോട്:(www.evisionnews.in)കാലവര്‍ഷം ആരംഭിച്ചെങ്കിലും നഗരത്തിലെ വഴിയോരങ്ങളിലും മറ്റു പൊതുയിടങ്ങളിലും കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇനിയും നടപടിയായില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡെങ്കിപ്പനിയും മലമ്പനിയുള്‍പ്പെടേയുള്ള പകര്‍ച്ചവ്യാധികളും മറ്റു ജലജന്യ സാംക്രമിക രോഗങ്ങളും കൂടുതലായി കണ്ടുവരുന്ന കാസര്‍കോട് ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രക്രിയയെ തദ്ദേശസ്വയംഭരണ -ആരോഗ്യ സ്ഥാപനങ്ങളും വളരെ ലാഘവത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ നഗരത്തിലെ ഓടകളിലും മറ്റും പ്ലാസ്റ്റിക് അടക്കമുള്ള വേസ്റ്റുകള്‍ അടിഞ്ഞുകൂടി മലിനജലം റോഡിലേക്കൊഴുകുകയാണ്.

കാലവര്‍ഷം ചെറിയതോതില്‍ തുടങ്ങിയതോടെ തന്നെ നഗരത്തിലെ പലയിടങ്ങളിലും കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞുനാറുകയാണ്. കുമിഞ്ഞുകൂടിയ ഈ മാലിന്യങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്നതോടെ കൊതുകുകളും മറ്റും പെരുകിയിരിക്കുന്നു. ആളനക്കമില്ലാത്ത നേരങ്ങളില്‍ തെരുവുനായ ഉള്‍പ്പെടേയുള്ള കൂത്താടികളും ഇവിടങ്ങളില്‍ സജീവമായിരിക്കുകയാണ് ഇവിടം. മഴകനക്കുമ്പോള്‍ മാലന്യം കലര്‍ന്ന വെള്ളം തെരുവുകളിലേക്ക് ഒഴുകുന്നത് കാല്‍നടയാത്രക്കാരെയും ദുരിതത്തിലാക്കുന്നുണ്ട്. 

കാസര്‍കോട് താലൂക്ക് ഓഫീസിന്റെ മതിലിനോട് ചേര്‍ന്ന് റോഡരികിലായി മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും അത് നീക്കംചെയ്യാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. പച്ചക്കറി, പ്ലാസ്റ്റിക് കവറുകള്‍, ചപ്പുചവറുകള്‍ ഉള്‍പ്പെടേയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് ചീഞ്ഞ് നാറുകയാണവിടം. വേനല്‍മഴ കഴിഞ്ഞ് കാലവര്‍ഷം കൂടി ശക്തമായതോടെ ജലജന്യജീവികള്‍ പെരുകിയതുമൂലം പരിസരത്തെ വ്യാപാരികളും വഴിയാത്രക്കാരും പകര്‍ച്ചവ്യാധി ഭീഷണിയിലാക്കിയിരിക്കുന്ന കാര്യം ഇവിഷന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു താലൂക്ക് ഓഫീസ് മുറ്റം മാത്രമല്ല, നായക്‌സ് റോഡ്, കെപിആര്‍ റാവു റോഡ്, പഴയബസ്റ്റാന്റ്, പുതിയ ബസ്റ്റാന്റ് എന്നിവിടങ്ങളിലും അധികൃതരുടെ കണ്ണുംകാതുമെത്ത രീതിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടുണ്ട്. 

കാസര്‍കോട് നഗരസഭ കേളു ഗുഡ്ഡെയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി രണ്ട് ഏക്കര്‍ സ്ഥലവും 5.42 ഏക്കര്‍ സ്ഥലം കൊല്ലംങ്കാനയിലും വാങ്ങിയിരുന്നു. വര്‍ഷങ്ങളായി കേളുഗുഡ്ഡെയിലെ നിക്ഷേപ കേന്ദ്രത്തിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ഇതിനെ നാട്ടുകാര്‍ എതിര്‍ത്തതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. പുതുതായി കൊല്ലംങ്കാനയില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇതും നാട്ടുകാര്‍ തടയുമെന്നായപ്പോള്‍ നഗരസഭ പിന്‍മാറി. നിത്യേന നഗരത്തില്‍ അഞ്ച് മുതല്‍ ഏഴ് വരെ ടണ്‍ മാലിന്യം ശേഖരിക്കുന്നുണ്ടെന്നാണ് നഗരസഭ കണക്ക്. എന്നാല്‍ ഈ മാലിന്യങ്ങള്‍ ഇപ്പോള്‍ എവിടെ കൊണ്ട് തള്ളുന്നുവെന്നത് നഗരവാസികള്‍ക്ക് അറിയില്ല.

keywords : kasaragod-rain-season-fever-waste-road-shereef-karippody

Post a Comment

0 Comments

Top Post Ad

Below Post Ad