Type Here to Get Search Results !

Bottom Ad

ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് റജിസ്‌ട്രേഷന്‍ കര്‍ശനമാക്കുന്നു


കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് റജിസ്‌ട്രേഷന്‍ കര്‍ശനമാക്കുന്നു. ഹോട്ടല്‍, ബേക്കറി, തട്ടുകട, പച്ചക്കറി വ്യാപാരികള്‍ തുടങ്ങി എല്ലാത്തരം ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്ന വ്യാപാരികള്‍ക്കും റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ജൂണ്‍ 15 മുതല്‍ 27 വരെ ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ ഓഫീസ് ഇതിനായി ക്യാമ്പ് നടത്തും. സിവില്‍സ്റ്റേഷനിലെ ഓഫീസിലാണ് ക്യാമ്പ്. അക്ഷയകേന്ദ്രത്തിന്റെ മൂന്ന് കൗണ്ടറുകള്‍ ഇതിനായി പ്രവര്‍ത്തിക്കും. രേഖകള്‍ പരിശോധിച്ച് അപ്പോള്‍ തന്നെ ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ജൂണ്‍ 27-നുശേഷം റജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

Keywords: kasargod-food-safety-registrations
Tags

Post a Comment

0 Comments

Top Post Ad

Below Post Ad