Type Here to Get Search Results !

Bottom Ad

ഉപരിപഠനത്തിനായി മംഗലാപുരത്തെ ആശ്രയിക്കുന്നവരോട്

ഖാലിദ് ഷാന്‍



evisionnews


കാസര്‍കോട്: (www.evisionnews.in) കാസര്‍കോടില്‍ നിന്നും ഒരുപാട് വിദ്യാര്‍ത്ഥികള്‍ +2 കഴിഞ്ഞ് ഉപരിപഠനത്തിനായി ജീവിതവും സ്വപ്‌നവും കണ്ട് മംഗലാപുരത്തേക്ക് കേരളത്തിന്റെ ബൗണ്ടറിയും കടന്ന് പോവുമ്പോള്‍,നിങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അതിലുപരി ഓരോ മാതപിതാക്കളും തിരിച്ചറിയേണ്ട അനേകം വസ്തുതകളുണ്ട്.

+2വിന് അത്യാവശ്യം ദേദപ്പെട്ട മാര്‍ക്കും നേടി മംഗലാപുരത്തേക്ക് ഉപരിപഠനത്തിനായി ചെന്ന ഞാനടക്കമുള്ള വിദ്യാര്‍ത്ഥികളുടേയും എന്റെ ഉറ്റ സുഹൃത്തുക്കളുടേയും അനുഭവങ്ങളാണ് എന്നെ ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.മംഗലാപുരം മാതാപിതാക്കളും മക്കള്‍ പഠിക്കാന്‍ പോകുന്ന കോളേജിനെ പറ്റി കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.ഇല്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ കുട്ടിയുടെ ഭാവി തന്നെ അപകടത്തിലായേക്കാം.

മംഗലാപുരത്തുള്ള എല്ലാ കോളേജിനേയും അധിക്ഷേപിക്കുകയല്ല.ഒരുപാട് എഞ്ചിനീയറിംഗ് കോളേജുകള്‍ നേരിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ മാനേജ്‌മെന്റ് പോലുമില്ലാത്ത ചില കോളേജുകള്‍ കാശിനുവേണ്ടി വിദ്യാര്‍ത്ഥികളെ അങ്ങേയറ്റം ചൂഷണം ചെയ്യുന്നു.മിക്കപ്പോഴും കാസര്‍കോട്ടെ വിദ്യാര്‍ത്ഥികളാണ് ഈ ചൂഷണത്തിനിരയാവുന്നത്.

ഞാനും എന്റെ സുഹൃത്തുക്കളും ഒരുപാട് സ്വപ്‌നം കണ്ടാണ് മംഗലാപുരം ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത്. മംഗലാപുരം സര്‍വകലാശാലയുടെ കീഴിലുള്ള ഉള്ളാളയില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യകോളേജിലാണ് ഞങ്ങള്‍ ഡിഗ്രിയ്ക്കായി ചേര്‍ന്നത്. ഇപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക് ഡിഗ്രി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.പകുതി വെച്ച് പഠനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.ഇതെന്റെ മാത്രം കാര്യമല്ല.അവിടെ ചേര്‍ന്ന 50% വിദ്യാര്‍ത്ഥികളും പകുതിവെച്ച് പഠനം നിര്‍ത്തുകയായിരുന്നു.കോട്ടയം സ്വദേശി നടത്തുന്ന ഈ കോളേജില്‍ കാസര്‍കോട് ഭാഗത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളാണധികവും.ഇതില്‍ മിക്ക വിദ്യാര്‍ത്ഥികളും സാമ്പത്തിക ചൂഷണത്തിനിരയാക്കിയവരാണ്.ചെറിയ സംഭവങ്ങളെപോലും പെരുപ്പിച്ച് കാട്ടി പിഴയീടാക്കുകയും പ്രബന്ധം,സെമിനാര്‍ തുടങ്ങി ഓരോ കാര്യങ്ങള്‍ക്കും കഴുത്തറുപ്പന്‍ ഫീസ് ഈടാക്കുകയുമാണ് ഈ കോളേജ് അധികാരികള്‍ ചെയ്യുന്നത്.അറ്റഡന്‍സിന്റെ പേരില്‍ യൂണിവേഴ്‌സിറ്റികളെ പോലും ഇവര്‍ കബളിപ്പിക്കുകയാണ്. ഹാള്‍ ടിക്കറ്റുകളോ മറ്റു ഡോക്യുമെന്റുകളോ യൂണിവേഴ്‌സിറ്റിയെ ഏല്‍പ്പിക്കാതെ പരീക്ഷാ എഴുതുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ തടയുക എന്നത് ഇവരുടെ കഴുത്തറപ്പന്‍ ഫീസിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷയാണ്.ഇത്തരം പ്രവണതകള്‍ മൂലം ഭാവി നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ അനവധിയാണ്.

താരതമ്യേന കോളേജ് ഫീസ് കുറവാണ് എന്ന രീതിയിലാണ് പാവപ്പെട്ട വീട്ടിലെ വിദ്യാര്‍ത്ഥികളേയും അന്യസംസ്ഥാനത്തുള്ള വിദ്യാര്‍ത്ഥികളേയും ഇത്തരം സ്ഥാപനങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയും ഫെയ്‌സ്ബുക്കിലൂടെ കോളേജിന്റെ മഹത്വം പറഞ്ഞ് വലയിലാക്കുന്നത്.അവരുടെ എല്ലാ വിധ രേഖകളും വാങ്ങിവച്ച ശേഷം കോളേജ് ഫീസും മറ്റും വര്‍ധിപ്പിക്കുകയും അമിതഫീസ് ഈടാക്കുകയും ചെയ്യുന്നു.ഇത് കൊടുക്കാന്‍ സാധിക്കാതെ പാവങ്ങളുടെ കാര്യമാണ് ഏറ്റവും പരിതാപകരം.ഉന്നത പഠനം ആഗ്രഹിച്ച് വരുന്ന ഇങ്ങനെയുള്ള കുട്ടികള്‍ പകുതിവെച്ച് പഠനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

ഉന്നതവിദ്യാഭ്യാസം സ്വപ്‌നം കാണുന്ന എന്റെ പ്രിയസുഹൃത്തുക്കളോട് വളരെ വിനീതമായി സ്‌നേഹത്തോടെ അപേക്ഷിക്കുകയാണ്.മംഗലാപുരത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ഭാവി നശിപ്പിക്കാതെ നല്ല കോളേജുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും, കൂടെ ഇങ്ങനെയുള്ള കാപാട്യന്മാരെ തിരിച്ചറിയുകയും ചെയ്യുക.

Keywords: kasargod-news-mangalore-colleges-study-khalid-shan-chengala

Post a Comment

0 Comments

Top Post Ad

Below Post Ad