Type Here to Get Search Results !

Bottom Ad

കുടിപ്പക: കീഴൂരിലും ചെമ്പരിക്കയിലും വ്യാപക അക്രമം: യുവാവിന് വെട്ടേറ്റു

ബേക്കല്‍ (www.evisionnews.in): കീഴൂരിലും ചെമ്പരിക്കയിലും കഴിഞ്ഞ ദിവസമുണ്ടായ വ്യാപക അക്രമത്തില്‍ വെട്ടേറ്റ യുവാവിനെ ഗുരുതരപരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരെ കാസര്‍കോട്ടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ചെമ്പിരിക്കയിലെ അസീസ് വൈദ്യരുടെ മകന്‍ സി.എ. ജുനൈദി (19)നെയാണ് വെട്ടേറ്റ് പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെമ്പിരിക്കയിലെ മുസ്തഫ (24), ഒറവങ്കരയിലെ സനാഫി (19) എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടുപേര്‍. അക്രമസംഭവവുമായി ബന്ധപ്പെട്ട് കീഴൂര്‍ സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തങ്ങളെ കീഴൂര്‍ പാലത്തിനടിയില്‍ പതുങ്ങിയിരുന്ന ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് ജുനൈദും മുസ്തഫയും പറയുന്നു. നടന്നുപോവുകയായിരുന്ന തന്നെ ബൈക്കുകളിലായെത്തിയ സംഘം ഒറവങ്കരയില്‍ വെച്ച് മര്‍ദിച്ചുവെന്നണ് സനാഫ് പറയുന്നത്. സംഭവത്തിന് പിന്നില്‍ കുടിപ്പകയെന്നാണ് കരുതപ്പെടുന്നത്. അക്രമ സാധ്യത കണക്കിലെടുത്ത് കീഴൂരിലും ചെമ്പിരിക്കയിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 



Keywords; Kasaragod-chembirikka-news-keezhur-news-attack-mardhanam-police-case

Post a Comment

0 Comments

Top Post Ad

Below Post Ad