Type Here to Get Search Results !

Bottom Ad

ഭര്‍തൃമതിയുടെയും കുഞ്ഞിന്റെയും തിരോധാനം: ബസ്‌കണ്ടക്ടര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം

ബേക്കല്‍ (www.evisionnews.in): ഭര്‍തൃമതിയുടെയും കുഞ്ഞിന്റെയും തിരോധാനവുമായി ബന്ധപ്പെട്ട് ബസ്‌കണ്ടക്ടര്‍ക്ക് പോലിസിന്റെ ക്രൂരമര്‍ദനം. കാസര്‍കോട് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറും ചട്ടഞ്ചാല്‍ സ്വദേശിയുമായ വിനോദ് കുമാറിനാണ് മര്‍ദനമേറ്റത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ബസ് ബേക്കലിലെത്തിയപ്പോള്‍ ബസ് തടഞ്ഞു നിര്‍ത്തിയ പോലിസ് സംഘം വിനോദ് കുമാറിനെ കസ്‌ററഡിയിലെടുക്കുകയായിരുന്നു. ഉടന്‍ തന്നെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയും പനയാലില്‍ നിന്നും കാണാതായ വിനീതയുടെയും കുഞ്ഞിന്റെയും തിരോധനാവുമായി ബന്ധമാരോപിച്ച് മര്‍ദിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസമാണ് പനയാല്‍ കളത്തിങ്കാലിലെ പീതാംബരന്റെ ഭാര്യ വിനീത (30)യെയും മകന്‍ സൂര്യനാരായണനെയും കാണാതായത്. വിനോദ്് കുമാറിനോടൊപ്പം ഒളിച്ചോടിയതാണെന്ന് നാട്ടില്‍ പരക്കെ സംസാരമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് തിരോധാനവുമായി ബന്ധമില്ലെന്നാണ് വിനോദ് കുമാര്‍ പറയുന്നത്.



Keywords: Kasaragod-news-police-attack-about-issue-of-missing-of-women

Post a Comment

0 Comments

Top Post Ad

Below Post Ad