കാസര്‍കോട് (www.evisionnews.in): അക്ഷയ സെന്ററുകളില്‍ സെര്‍വര്‍ പണിമുടക്കിയതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള അപേക്ഷകര്‍ ദുരിതത്തിലായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇ ഡിസ്ട്രിക്ട് എന്ന വെബ് സൈറ്റ് പണിമുടക്കിയതോടെയാണ് അക്ഷയസെന്ററുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷിക്കാനെത്തിയവര്‍ ദുരിതത്തിലായത്.
ജനന മരണ സര്‍ട്ടിഫിക്കേറ്റ്, നാറ്റിവിറ്റി സര്‍ട്ടിഫിക്കേറ്റടക്കമുള്ള വിവിധ സര്‍ട്ടഫിക്കറ്റുകളും അപേക്ഷാഫോമുകളും ഓണ്‍ലൈനായി അപേക്ഷിക്കുന്നത് ഈ സൈറ്റ് വഴിയാണ്. എന്നാല്‍ ഒരാഴ്ചയിലധികമായി ഈ സര്‍വറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഒരോ സന്ദര്‍ശനത്തിനും രണ്ടുരൂപയാണ് സേവനങ്ങള്‍ക്കായി സോഫ്റ്റ് വെയര്‍ കമ്പനി അക്ഷയയില്‍ നിന്ന് ഈടാക്കുന്നത്. അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് സെര്‍വര്‍ വികസിപ്പിക്കാത്തതാണ് ഈ തകരാറിന് കാരണമെന്ന് അക്ഷയ ജീവനക്കാര്‍ പറയുന്നു.
ഇതു സംബന്ധിച്ച് സൈററ് പ്രമോട്ടറായ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെട്ടപ്പോള്‍ ഐടി മിഷനെ പഴിചാരി കൈയൊഴിയുകയാണവര്‍. അതേ സമയം സെര്‍വര്‍ വികസിപ്പിക്കേണ്ടത് എന്‍ഐസിയാണെന്നാണ് ഐടി മിഷന്‍ പറയുന്നത്.
Keywords: Kasaragod-news-it-promoter-news-site-mission-web-akshaya

Post a Comment
0 Comments