Type Here to Get Search Results !

Bottom Ad

മാര്‍ക്ക് കുറഞ്ഞത് ചോദ്യംചെയ്ത അമ്മയെ മകന്‍ തലയ്ക്കടിച്ചുകൊന്നു

evisionnews


വാഷിംഗ്ടണ്‍ (www.evisionnews.in):പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് ചോദ്യംചെയ്ത അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊന്നു. അലബാമ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ടെയ്‌ലര്‍ (22) ആണ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. നാല്‍പ്പത്തിരണ്ടുകാരിയായ ഷെറിയാണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞ ദിവസം വൈകിട്ട് വീടിനുപുറകിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കോളജില്‍ നിന്ന്മടങ്ങിയെത്തിയ മകനോട് ഷെറി മാര്‍ക്കിനെക്കുറിച്ച് ചോദിച്ചു. മാര്‍ക്ക് കുറവാണെന്നുകണ്ടതോടെ അതിന്റെ കാരണം തിരക്കി. ഇതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Keywords: International-news-tyler-news-arrest-police-a-man-killed-his-mother

Post a Comment

0 Comments

Top Post Ad

Below Post Ad