Type Here to Get Search Results !

Bottom Ad

ഗൂഗിൾ സേർച്ചിൽ കോൺഗ്രസ് അഴിമതിക്കാർ; ബിജെപി വർഗീയ പാർട്ടിയും


ന്യൂഡൽഹി:(www.evisionnews.in) ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന് ഗൂഗിൾ സേർച്ച്. ലോകത്തിലെ ഏറ്റവും വലിയ അഴിമതി പാർട്ടി (മോസ്റ്റ് കറപ്റ്റ് പാര്‍ട്ടി ഇന്‍ ദി വേള്‍ഡ്) ഏതെന്ന് ഗൂഗിൾ സേർച്ചിൽ തിരഞ്ഞാൽ പ്രഥമ ഉത്തരം കോൺഗ്രസ് പാർട്ടിയുടെ പൂർണവിവരങ്ങൾ നൽകിയിരിക്കുന്ന വിക്കിപീഡിയ പേജാണ്.
BJP-Google-result


അതേസമയം, ലോകത്തിലെ ഏറ്റവും വലിയ വർഗീയ പാർട്ടി(മോസ്റ്റ് കമ്മ്യൂണൽ പാർട്ടി ഇൻ ദി വേൾഡ്) ഏതെന്ന് തിരഞ്ഞാൽ ലഭിക്കുന്നത് ബിജെപിയെന്നുമാണ്. എന്നാൽ ഇത്തരത്തിൽ സേർച്ച് റിസൾട്ട് വരുന്നതിൽ പങ്കില്ലെന്ന് ഗൂഗിൾ അറിയിച്ചു. ലോകത്തിലെ പ്രമുഖ വാർത്താ സൈറ്റുകളിലും മറ്റു ജനപ്രിയ പോർട്ടലുകളിലും ഇത്തരം വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയാൽ സേർച്ചിങ്ങിൽ ഒന്നാം പേജിൽ തന്നെ വരുന്നത് സ്വാഭാവികമാണ്. സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ മികച്ച രീതിയിൽ ചെയ്തിട്ടുള്ള പോർട്ടലുകളുടെ വിവരങ്ങളും പേജുകളും ഗൂഗിൾ കാര്യമായി പരിഗണിക്കും. ഇതെ‌ല്ലാം സാങ്കേതിക സംവിധാനങ്ങളുടെ പിൻബലത്തോടെ സംഭവിക്കുന്നതാണ്.
പോർട്ടലിന്റെ പേജ്‌ റാങ്ക്, ജനപ്രിയ ഡൊമൈന്‍ നേം, സോഷ്യല്‍ മീഡിയയുടെ സ്വാധീനം, പേജിന്റെ തലക്കെട്ട്, പേജിലെ ടാഗുകൾ, ചിത്രത്തിന്റെ അടിക്കുറിപ്പ്, മെറ്റാ ഡാറ്റ, ഡിസ്ക്രിപ്ഷൻ, പോസ്റ്റ് ചെയ്ത സമയം, സ്ഥലം, സേർച്ചിങ് ട്രന്റ് വാക്കുകൾ എന്നിവയെല്ലാം ഗൂഗിൾ സെർച്ചിങ്ങിന്റെ പ്രധാനഘടങ്ങളാണ്
ഇതിനിടെ ഇന്ത്യയിലെ പ്രധാനപ്പെട്ട 10 കുറ്റവാളികളുടെ ചിത്രം തിരയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും വരുന്നതിൽ ഗൂഗിൾ നേരത്തെ ക്ഷമ ചോദിച്ചിരുന്നു. ഏതെങ്കിലും രീതിയിലുള്ള ആശയക്കുഴപ്പമോ തെറ്റിദ്ധാരണയോ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് ഗൂഗിൾ പറഞ്ഞത്.

keywords : national-party-bjp-congress-google-search-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad