മംഗലാപുരം (www.evisionnews.in): ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പാഡില്‍ അലാപെയിലാണ് അപകടം.
സ്റ്റേറ്റ് ബാങ്കില്‍ നിന്ന് റെയില്‍വെ ഗേറ്റിലേക്ക് പോകുന്ന കെഎ 19 എഡി14 നമ്പര്‍ ബസും എതിരെവരുന്ന പിടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മംഗലാപുരം റൂറല്‍ പോലിസ് കേസെടുത്തു.
Keywords: Karnataka-news-driver-news-police-rural

Post a Comment
0 Comments