Type Here to Get Search Results !

Bottom Ad

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

ഏഴ് ബില്ല്യന്‍ സ്വപ്നങ്ങള്‍, ഒരേ ഒരു ഭൂമി, കരുതലോടെയുള്ള ഉപഭോഗം 

ഇന്ന് ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക നാശത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചു ലോകസമൂഹത്തിനിടയില്‍ ബോധവത്കരണം നടത്തുന്നതിനു വേണ്ടിയാണ് വര്‍ഷാവര്‍ഷം ജൂണ്‍ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്(www.evisionnews.in). 

ഏഴ് ബില്ല്യന്‍ സ്വപ്നങ്ങള്‍, ഒരേ ഒരു ഭൂമി, കരുതലോടെയുള്ള ഉപഭോഗം എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. അന്തരീക്ഷ മലിനീകരണത്തിന്റെ കാഠിന്യം മൂലം സംഭവിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം ഇന്നു ലോകജനതയെ അലട്ടുന്ന ജീവല്‍പ്രശ്‌നമാണ്. സൗകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ മനുഷ്യന്‍ പുറന്തള്ളിയ കാര്‍ബണ്‍ ഡയോക്‌സയിഡ് ,മീഥേന്‍, നൈട്രസ് ഓക്‌സയിഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ തുടങ്ങിയവ അന്തരീക്ഷത്തില്‍ അളവില്‍ കൂടുതല്‍ പെരുകിയതോടെ പ്രാണവായുവിന്റെ കുപ്പായമായ ഓസോണ്‍ പാളിക്കുണ്ടായ വിള്ളലാണ് ആഗോള താപനത്തിന്റെ കാരണം(www.evisionnews.in). 

അതിനുപുറമെ പുഴകളും കുന്നുകളും വനമേഖലകളും വികസനത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പുഴകള്‍ വിമാനത്താവളങ്ങളായി, വയലുകള്‍ കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ക്കൊണ്ട് സമ്പന്നമായി, മരങ്ങള്‍ വെട്ടിവീഴ്ത്തി റോഡുകളുണ്ടാക്കി. അതു കൊണ്ടു തന്നെ മനുഷ്യന്റെ അത്യാര്‍ത്തി വരുത്തിവച്ച ദുരന്തത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തുകയാണ് സത്യത്തില്‍ ഓരോ പരിസ്ഥിതി ദിനവും. 

വനസമ്പത്തു നിലനിര്‍ത്തുക, മരങ്ങള്‍ വച്ചു പിടിപ്പിക്കുക തുടങ്ങിയവയാണിതിനു പ്രതിവിധി. ആഗോള പാരിസ്ഥിതിക സന്തുലനാവസ്ഥയും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുന്നതിന് ഇതു കൊണ്ടു സാധിക്കും. നിങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തേണ്ടത്, സമുദ്ര നിരപ്പല്ല.. എന്നതായിരുന്നു 2014ലെ പരിസ്ഥിതി ദിന സന്ദേശം. ചിന്തിക്കുക, ഭക്ഷിക്കുക, പാഴാക്കാതിരിക്കുക എന്നതായിരുന്നു 2013ലെ സന്ദേശം.



Keywords-june-5-world-environment-day




Post a Comment

0 Comments

Top Post Ad

Below Post Ad