കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് ഗള്‍ഫുകാരന് പരിക്കേറ്റു. പടന്നക്കാട് ഞാണിക്കടവിലെ എന്‍ രാജീവനാണ് (35) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം പുതിയകോട്ടയിലാണ് അപകടം.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ നിന്ന് ഞാണിക്കടവിലേക്ക് രാജീവന്‍ സുഹൃത്ത് പ്രതീഷിനൊപ്പം കെ എല്‍ 60 എ 5103 നമ്പര്‍ ബൈക്കില്‍ പോകുകയായിരുന്നു. പ്രതീഷ് ഓടിക്കുകയായിരുന്ന ബൈക്കിന്റെ പിറകിലാണ് രാജീവന്‍ യാത്ര ചെയ്തിരുന്നത്. ഇതിനിടെ അമിത വേഗതയില്‍ വരികയായിരുന്ന കെ എല്‍ 60 സി 7780 നമ്പര്‍ പിക്കപ്പ് വാന്‍ ബൈക്കിലിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാജീവനും പ്രതീഷും റോഡിലേക്ക് തെറിച്ച് വീണെങ്കിലും പ്രതീഷിന് പരിക്കേറ്റില്ല.
രാജീവന്റെ തലക്കും കാല്‍ മുട്ടിനും സാരമായി പരിക്കേറ്റു. പ്രതീഷാണ് രാജീവനെ കാഞ്ഞങ്ങാട് നേഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്. രാജീവന്റെ പരാതി പ്രകാരം പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod-news-bike-pickup-van-news-bustand

Post a Comment
0 Comments