കുമ്പള (www.evisionnews.in): ജില്ലയിലെ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചൂതാട്ട കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു. കുമ്പള നായ്ക്കാപ്പിലെ ചൂതാട്ടകേന്ദ്രത്തില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ നാലു പേരെ കുമ്പള പോലീസ് അറസ്റ്റുചെയ്തു.
മധൂര്‍ മുട്ടത്തൊടി ഹൗസിലെ പുത്തുമോന്‍ എന്ന സുലൈമാന്‍ (61), നായ്ക്കാപ്പിലെ എന്‍. തുഷാര്‍ (28), ദര്‍ബാര്‍കട്ടയിലെ ഉമ്മര്‍ ഫാറൂഖ് (25), നായ്ക്കാപ്പിലെ ജിത്തു (22) എന്നിവരെയാണ് കുമ്പള പ്രിന്‍സിപ്പല്‍ എസ്.ഐ. രാജഗോപാലനും സംഘവും അറസ്റ്റു ചെയ്തത്.
ഇവരില്‍ നിന്നും 3,370 രൂപയും പിടികൂടി കൂടിയിട്ടുണ്ട്. ചെറിയ തുകമുതല്‍ വന്‍തുക വരെ ഒത്തുവെച്ചുള്ള ചൂതാട്ടം ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമാകുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
Keywords: Kasaragod-news-kumbla-news-arrest-chuthattam

Post a Comment
0 Comments