മംഗലാപുരം (www.evisionnews.in): 58പവന്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരത്ത് പിടിയില്‍. മാങ്ങാട് സ്വദേശി ഉബൈദ് ബാരെ ഹസൈനാരെയാണ് മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതകരുടെ പിടിയിലായത്.
അബുദാബിയില്‍ നിന്ന് ജറ്റ് എയര്‍വേഴ്‌സ് വിമാനത്തില്‍ എത്തിയതായിരുന്നു ഉബൈദ്. സ്യൂട്ട്‌കേസ് പിടിയുടെ ബക്കിള്‍ ഹോള്‍ഡര്‍, വൃത്താകൃതിയില്‍ ബട്ടണ്‍ പോലുള്ള വസ്തു എന്നീ രൂപങ്ങളിലാക്കി വെള്ളി നിറം പൂശിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ലഗേജ് എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ചോദ്യം ചെയ്തതോടെ വലയിലായത്.
Keywords: Kasaragod-karnataka-news-abudai-customs-police-gold-seized-from-kasaragod-native

Post a Comment
0 Comments