കാസര്‍കോട് (www.evisionnews.in): മദ്യവുമായി ബസില്‍ സഞ്ചരിക്കുകയായിരുന്ന പതിനേഴുകാരനെ ബദിയടുക്ക എക്‌സൈസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പെരിയാട്ടടുക്കം സ്വദേശിയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്ന് മണിയോടെ മുള്ളേരിയക്ക് സമീപം നാട്ടക്കല്ലിലാണ് സംഭവം. രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് സംഘം സ്വകാര്യ ബസ് പരിശോധിച്ചപ്പോഴാണ് കൈവശം വെച്ചിരുന്ന ആറ് ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം കണ്ടെത്തിയത്. ഇയാളെ പിന്നീട് പരവനടുക്കം ജുവൈനല്‍ ഹോമിലേക്ക് മാറ്റി.
Keywords;Kasaragod-news-madyam-alcohol-siezed-news-nattakkall-arrest

Post a Comment
0 Comments