Type Here to Get Search Results !

Bottom Ad

കോപ അമേരിക്ക: ആദ്യ പോരാട്ടത്തില്‍ ചിലിക്ക് ജയം

സാന്റിയോഗോ (www.evisionnews.in): കോപ അമേരിക്ക ഫുട്‌ബോളില്‍ ആതിഥേയരായ ചിലി എക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. അര്‍ടുറോ വിദാലും വാര്‍ഗസുമാണ് ചിലിക്കുവേണ്ടി ഗോളുകള്‍ നേടിയത്. 67ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിദാലാണ് ചിലിക്കുവേണ്ടി ആദ്യഗോള്‍ നേടിയത്. 84ാം മിനിറ്റിലായിരുന്നു വാര്‍ഗസിന്റെ ഗോള്‍.

രണ്ടാം പകുതിയിലായിരുന്നു ചിലിയുടെ ഇരുഗോളുകളും പിറന്നത്. എക്വഡോര്‍ താരം മില്ലര്‍ ബൊലാനോസ് വിദാലിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിനാണ് ചിലിക്ക് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത യുവന്റസ് താരമായ വിദാലിന് പിഴച്ചില്ല. എതിര്‍ താരത്തിന്റെ മിസ്പാസില്‍ നിന്നാണ് ചിലി രണ്ടാമത്തെ ഗോള്‍ നേടിയത്. പന്ത് ലഭിച്ച അലക്‌സി സാഞ്ചസ് വാര്‍ഗസിന് മറിച്ചുനില്‍കി. പിഴവുകള്‍ വരുത്താതെ മനോഹരമായി വാര്‍ഗസ് വലയിലെ ത്തിക്കുകയായിരുന്നു.

ചിലിക്ക് തന്നെയായിരുന്നു കളിയില്‍ ആധിപത്യം. കുറിയതും കൃത്യമായതുമായ പാസുകളുമായി ചിലി കളം നിറഞ്ഞു. കൂടുതല്‍ അവരസങ്ങള്‍ ചിലിക്ക് ലഭിച്ചിരുന്നെങ്കിലും എക്വഡോര്‍ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. എക്വഡോറും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്. ഗോളെന്നുളച്ച ഷോട്ടുകള്‍ എക്വഡോര്‍ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായി.

68ാം മിനിറ്റില്‍ ചിലിയുടെ വാല്‍വിഡ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. പകരക്കാരനായി ഇറങ്ങിയ ഫെര്‍ണാണ്ടസിന് ഇക്വഡോറിന്റെ യുവാന്‍ കാര്‍ലോസ് പാരെഡസിനെ വീഴ്ത്തിയതിനാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. പതിനായിരങ്ങളാണ് സ്വന്തം ടീമിന്റെ കളി കാണാന്‍ സാന്റിയാഗോയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ എത്തിയത്. 

99 വര്‍ഷത്തെ കോപ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തം നാട്ടില്‍ നേടാമെന്ന പ്രതീക്ഷയിലാണ് ചിലി കളിക്കിറങ്ങുന്നത്. നാല് തവണ റണ്ണേഴ്‌സ് അപ്പ് ആയ ചിലി, ഇത്തവണ അര്‍ജന്റീനക്കും ബ്രസീലിനും പിന്നില്‍ മൂന്നാമത്തെ ഫേവ്റ്റിറ്റാണ്.



Keywords: Copa-America-chili-stadium-news-minute-team-winner



Post a Comment

0 Comments

Top Post Ad

Below Post Ad