ബദിയടുക്ക (www.evisionnews.in): ബൈക്കില്‍ കുഴല്‍കിണര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാരമ്പാടി സ്വദേശി മരിച്ചു. ബൈക്ക് യാത്രക്കാരനായ നാരമ്പാടി മുക്കൂറിലെ സൂഫി (55)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ ബദിയടുക്ക -മുള്ളേരിയ റോഡില്‍ മാവിനകട്ടയിലായിരുന്നു അപകടം നടന്നത്. പീലാങ്കട്ടയില്‍ നിന്ന് നാരമ്പാടിയിലേക്ക് പോവുകയായിരുന്ന സുഫിയെ മുള്ളേരിയില്‍ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന കുഴല്‍കിണര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂഫിയെ നാട്ടുകാര്‍ ചേര്‍ന്നാണ് മംഗലാപുരത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ സുഹ്‌റ. മക്കള്‍: നൗഷാദ്, റിഷാദ്. മയ്യിത്ത് അംജിനടുക്ക ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Kasaragod-news-accident-news-

Post a Comment
0 Comments