പെര്‍ള (www.evisionnews.in): അനധികൃതമായി കടത്തുകയായിരുന്ന 4.8ടണ്‍ അടക്ക വില്‍പ്പന നികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ ഊടുവഴിയിലൂടെ കടന്നുപോവുകയായിരുന്ന പിക്കപ്പ് വാനും മിനിലോറിയുമാണ് പിടികൂടിയത്.
60 കിലോ വീതമുള്ള 30 ചാക്ക് അടക്ക പിക്കപ്പ് വാനിലും 50 ചാക്ക് മിനിലോറിയിലുമാണ് ഉണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് വിഭാഗം പരിശോധനക്കെത്തിയത്. സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് ഓഫീസര്‍ സുരേഷ് ബാബു, ഇന്‍സ്‌പെക്ടര്‍മാരായ കെ. ശശിധരന്‍നായര്‍, നിസാര്‍ അഹമദ്, നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ വാഹനങ്ങള്‍ 1,75,000രൂപ പിഴ ഈടാക്കിയശേഷം വിട്ടയച്ചു.
Keywords: Kasaragod-news-perla-news-adakka-kadath-siezed

Post a Comment
0 Comments