മഞ്ചേശ്വരം :(www.evisionnews.in) ദേശിയ പാത റോഡ് നിർമാണത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയെ തുടർന്ന് കാസറഗോഡ് - തലപ്പാടി ദേശിയ പാതയിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഡിവൈഎസ്പി രഘുറാം സിഐ ബാലകൃഷ്ണൻ ,പ്രതാപ് രാജ് ,വിജിലൻസ് എക്സിക്യുടീവ് കുഞ്ഞിമോൻ എന്നിവരുടെ നേത്രുത്വത്തിലുള്ള ടീമാണ് ബന്തിയോട് ,ബെർമുദെ ,തലപ്പാടി , മഞ്ചേശ്വരം കുഞ്ചത്തൂർ ഭാഗങ്ങളിൽ ടാർ കുത്തി പൊളിച്ച് പരിശോധന നടത്തിയത്.ദേശിയ പാത നിർമാണത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് കണ്‍സ്യുമർ സോസൈറ്റി അടക്കമുള്ള വിവിധ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന .കാസർഗോട്ടെ ഒരു സ്വകാര്യ കബനിക്കായിരുന്നു നിർമാണ ചുമതല .വിശദ പരിശോധനക്ക് ശേഷം മാത്രമേ ക്രമക്കേട് നടന്നോ എന്നതിനെ കുറിച്ച് പറയാൻ സാധിക്കു എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു .
keywords: national-road-vigilance-examination

Post a Comment
0 Comments