Type Here to Get Search Results !

Bottom Ad

ധവാന് സെഞ്ചുറി; ഇന്ത്യ മികച്ച നിലയിൽ

Dhawanഫത്തുല്ല: (www.evisionnews.in) ബംഗ്ലദേശിനെതിരായ ടെസ്റ്റില്‍ ശിഖർ ധവാന് സെഞ്ചുറി. 101 പന്തിൽ നിന്നാണ് ധവാൻ സെഞ്ചുറി തികച്ചത്. അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ 40 ഓവറിൽ വിക്കറ്റ് പോകാതെ 190 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറിനേടിയ ശിഖർധവാനൊപ്പം അര്‍ധസെഞ്ചുറി നേടിയ മുരളി വിജയും മികച്ച ഫോമിലാണ്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ 107 റണ്‍സെടുത്തു നില്‍ക്കുമ്പോൾ മഴമൂലം കളിനിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടു സ്പിന്നര്‍മാര്‍ ഉള്‍പ്പെടെ അഞ്ചു ബോളര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. രണ്ടുവര്‍ഷത്തിനു ശേഷം ടീമില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍ സിങ് അവസാന ഇലവനിൽ ഇടം നേടിയിട്ടുണ്ട്.

താരതമ്യേന ദുർബലരായ ബംഗ്ലദേശിനെതിരെ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. ഓസ്ട്രേലിയൻ പരമ്പരയിലെ നാലു ടെസ്റ്റുകളിൽ രണ്ടെണ്ണത്തിൽ ക്യാപ്റ്റനായെങ്കിലും കോഹ്‌ലിയുടെ യഥാർഥ കരുത്തു കാണുന്നത് ഇവിടെയാകും.
ടെസ്റ്റിനു പുറമേ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യ ബംഗ്ലദേശിനെ നേരിടും.


keywords: cricket-India-davan-century 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad