Type Here to Get Search Results !

Bottom Ad

മൊബൈൽ സേവനദാതാക്കൾ ഉപഭോക്താക്കളോട് കാണിക്കുന്ന ചൂഷണവും അവഗണനയും അവസാനിപ്പിക്കണം ; യൂത്ത് ലീഗ്


കാസർകോട് :(www.evisionnews.in) കാസർകോട് നഗരപരിധിയിലെ മൊബൈൽ സേവനദാതാക്കൾ ഉപഭോക്താക്കളോട് കാണിക്കുന്ന ചൂഷണവും അവഗണനയും അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.കഴിഞ്ഞ കുറച്ചു ആഴ്ചകളായി കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബി.എസ്.എൻ.എൽ അടക്കമുള്ള മൊബൈൽ കമ്പനികൾ പണിമുടക്കുന്നത് പതിവാണ്.പലപ്പോഴും കമ്പനികളുടെ തകരാറുകൾക്ക് ഇരയാവുന്ന ഉപഭോക്താക്കളിൽ നിന്ന് നഷ്ടം നികത്താനാണ് കമ്പനികൾ ശ്രമിക്കുന്നത്.ഇത്തരം ചൂഷണങ്ങൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അമിത ചാർജുകൾ ഈടാക്കിയും നെറ്റ് വർക്ക് തകരാറുകൾ പരിഹരിക്കാതെയും മൊബൈൽ സേവനദാതാക്കൾ ഉപഭോക്താക്കളോട് കാണിക്കുന്ന അവഗണനകൾ അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് കാസർകോട് നിയോജക മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിരയും ജനറൽ സെക്രട്ടറി ഹാരിസ് പട്ലയും അറിയിച്ചു.

Keywords : Muslim youth league-Mobile network-idea-bsnl-netwrok error

Post a Comment

0 Comments

Top Post Ad

Below Post Ad