ബദിയഡുക്ക :(www.evisionnews.in) ബദിയടുക്ക പെരഡാല കൊറഗ കേളനിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്ത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പകര്‍ച്ചവ്യാതി തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ശുചീകരിക്കുകയും കൊതുക് വളരാന്‍ സാധ്യതയുള്ള പ്ലാസ്റ്റിക്ക് പോലുള്ള സാധനങ്ങളെ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് തലത്തില്‍ പ്രത്യേക ശുചിത്വ യോഗം സംഘടിപ്പിച്ച് ശുചിത്വ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് പഞ്ചായത്ത് സ്റ്റാംഡിഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പറഞ്ഞു. മെമ്പര്‍മാരായ മഞ്ചുനാഥ, രേഷ്മ, ചന്ദ്രാവതി,പഞ്ചായത്ത് സെക്രട്ടറി ബി.സൂപ്പി, മെഡിക്കല്‍ ഓഫീസര്‍ സത്യശങ്കര ഭട്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തമ്പാന്‍, അരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Perdala-Colony-Badiyadukka-cleaning

Post a Comment
0 Comments