Type Here to Get Search Results !

Bottom Ad

മുരളിവധം; പ്രതിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

evisionnews

കുമ്പള: (www.evisionnews.in)ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കുമ്പളയിലെ മുരളിയെ കുത്തികൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി മംഗലാപുരത്തുനിന്ന് കുമ്പള പൊലീസ് അറസ്റ്റുചെയ്തു. അനന്തപുരം നായ്ക്കാപ്പിലെ ശരത്ത് രാജ്(23) ആണ് അറസ്റ്റിലായത്. ഒരു മാസം മുമ്പ് ഓട്ടോ െ്രെഡവറെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ബസ് തടഞ്ഞ് യാത്രകാര്‍ക്ക് നേരെ കൊലവിളി നടത്തുകയും ചെയ്ത സംഭവത്തില്‍ ശരത്തിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

മംഗളൂരുവിലെ ഒരു ഐസ്‌ക്രീം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ശരത്തിനെ കമ്പനിയുടെ വണ്ടിയില്‍ നിന്നാണ് ഹമ്പനകട്ടയില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്.ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശരത് രാജിനെതിരെ കാപ്പ ചുമത്തിയത്.

keywords : murali-murder-case-attack-attempt-kapa-arrest

Post a Comment

0 Comments

Top Post Ad

Below Post Ad