കുമ്പള: (www.evisionnews.in)എന്‍ജിനീയിറംഗ് പ്രവേശനപരീക്ഷയില്‍ പട്ടികവിഭാഗം വിദ്യാര്‍ത്ഥികളില്‍ ഒന്നാംറാങ്ക് നേടിയ അവിനാശ് നാടിന്റെ അഭിമാനമായി.കേരള ഗ്രാമീണ ബാങ്ക് ദേലമ്പാടി ബ്രാഞ്ച് മാനേജര്‍ കുമ്പള നാരായണമംഗലത്തെഎന്‍.ഈശ്വരകുട്ടിയുടേയും വാസന്തിയുടെയും രണ്ടാമത്തെ മകനായഅവിനാശ് കഷ്ടതകളും യാതനകളും അതിജീവിച്ചാണ് ഇങ്ങനെയൊരു നിലയിലെത്തിയത്.
പുത്തൂര്‍ വിവേകാനന്ദ സ്‌കൂളിലാണ് അവിനാശ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്.തുടര്‍പഠനത്തിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ തിരഞ്ഞെടുക്കാനാണ് ഈ മിടുക്കന് താല്‍പര്യം. അവിനാശിന്റെ സഹോദരി അക്ഷത പടക്കാട് കാര്‍ഷിക കോളേജില്‍ ബിരുദവിദ്യാര്‍ത്ഥിനിയാണ്.കര്‍ണാടക സ്വദേശികളായ ഈ കുടുംബം പന്ത്രണ്ടുവര്‍ഷം മുമ്പാണ് കുമ്പളയിലെത്തി താമസമാക്കിയത്.
പി ബി അബ്ദുല്‍റസാഖ് എം എല്‍ എ കുമ്പളയിലെ വീട്ടിലെത്തി അവിനാശിനെ അനുമോദിച്ചു.
keywords : engineering-entrance-exam-result-avinsah--fisrt-rank

Post a Comment
0 Comments