Type Here to Get Search Results !

Bottom Ad

'മിഷന്‍ ഇന്ദ്രധനുഷ്' മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം ഇന്ന്‌


കാസര്‍കോട്: (www.evisionnews.in) 'മിഷന്‍ ഇന്ദ്രധനുഷ്' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മംഗല്‍പ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രാവിലെ 11 മണിക്ക് പി.ബി.അബ്ദുല്‍റസാക്ക് എം.എല്‍.എ. നിര്‍വഹിക്കും. വ്യാഴാഴ്ച മുതല്‍ ഏഴ് പ്രവൃത്തിദിനങ്ങളിലായാണ് പരിപാടി. പ്രതിരോധ കുത്തിവെയ്പ് ലഭിക്കാത്ത അഞ്ചുവയസ്സുവരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ പ്രതിരോധചികിത്സ നല്കുന്ന ആരോഗ്യപദ്ധതിയാണ് മിഷന്‍ ഇന്ദ്രധനുഷ്. സാധാരണയായി അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളെ ബാധിക്കുന്ന മാരകരോഗങ്ങളായ ബാലക്ഷയം, തൊണ്ടമുള്ള്, വില്ലന്‍ചുമ, കുതിരസന്നി, ഹെപ്പറ്റൈറ്റിസ് ബി, ഫീമോഫീലസ്, ഇന്‍ഫ്‌ലവന്‍സ എന്നിവയ്ക്കും ഗര്‍ഭിണികള്‍ക്കുനല്കുന്ന കുതിരസന്നിയ്‌ക്കെതിരെയുള്ള കുത്തിവെയ്പുകളുമാണ് നല്കുന്നത്.

Keywords: kasaragod-mission-indradhanush-district-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad