Type Here to Get Search Results !

Bottom Ad

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്; ഒരു മരണം


evisionnews


കരിപ്പൂര്‍:(www.evisionnews.in)കൊണ്ടോട്ടി കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ ഒരു സി.ഐ.എസ്.എഫ് ജവാന്‍ മരിച്ചു. ജവാന്‍ ജയ്പാല്‍ യാദവാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സി.ഐ.എസ്.എഫ് ജവാന്‍മാരും എയര്‍പോര്‍ട്ട് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവേശനപാസിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയിട്ടുണ്ട്. മലപ്പുറം എസ്.പിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗ്സഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.




keywords: calicut-airport-fire-jawan-death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad