സാന്റിയാഗോ:(www.evisionnews.in) മറ്റൊരു മഹാമാമാങ്കത്തിനായി കാല്‍പ്പന്തുകളിയുടെ സ്വര്‍ഗഭൂമി വീണ്ടുമുണരുന്നു. തെക്കേ അമേരിക്കയിലെ പുതിയ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള കോപ്പ അമേരിക്കയ്ക്ക് നാളെ തുടക്കമാവും. ചിലിയിലെ ഒന്‍പത് വേദികളിലായി നടക്കുന്ന കോപ്പയില്‍ 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ബ്രസീല്‍ ലോകകപ്പിന് തിരശീല വീണ് ഒരാണ്ട് തികയും മുന്‍പാണ് ലാറ്റിനമേരിക്ക വീണ്ടും ലോകഫുട്‌ബോളിന്റെ കേന്ദ്രബിന്ദുവാകുന്നത്. എട്ട് നഗരങ്ങളിലെ ഒന്‍പത് വേദികളില്‍ ഇനി വന്‍കരയുടെ പുതിയ രാജാക്കന്‍മാരെ തേടിയുള്ള പോരാട്ടങ്ങളുടെ ദിനങ്ങള്‍.
ബ്രസീലും അര്‍ജന്റീനയും കൊളംബിയയും ഉറൂഗ്വേയും ചിലിയുമടക്കം ലാറ്റിനമേരിക്കയിലെ പത്തുടീമുകളും വിരുന്നുകാരായി മെക്‌സിക്കോയും ജമൈക്കയും മൂന്ന് ഗ്രൂപ്പുകളായി പോരിനിറങ്ങും. ഉദ്ഘാടന മത്സരത്തില്‍ ചിലി ഇക്വഡോറിനെ നേരിടും. ഇന്ത്യന്‍സമയം മറ്റന്നാള്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് കിക്കോഫ്. ജൂലൈ അഞ്ചിനാണ് ഫൈനല്‍.
ഉറൂഗ്വേയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. യൂറോപ്യന്‍ കേളീശൈലികളുടെ അധിനിവേശമുണ്ടെങ്കിലും ഇന്നും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നവരാണ് ലാറ്റിനമേരിക്കന്‍ ടീമുകള്‍. മെസ്സി, നെയ്മര്‍, ഫല്‍കാവോ, റോഡ്രിഗസ്, വിദാല്‍, സാഞ്ചസ് തുടങ്ങിയ മിന്നുംതാരങ്ങള്‍ കൂടിയാവുമ്പോള്‍ കോപ്പയില്‍ ആവേശം നുരഞ്ഞുപതയുമെന്നുറപ്പ്.ബ്രസീൽ ലോകകപ്പ് മൽസരത്തിനിടെ ഇറ്റലിയുടെ ചില്ലിനിയെ "കടിച്ച"തിന് ഉറുഗ്വായ് സൂപ്പർ താരം സൂവാരസിന് ഒമ്പത് രാജ്യാന്തര മൽസരങ്ങളിൽ വിലക്ക് നേരിടുന്നതിനാൽ, താരത്തിന് മുഴുവൻ മൽസരങ്ങളും നഷ്ടമാവും.
Keywords : copaamerica-messi-neymar-latinamerica-chile

Post a Comment
0 Comments