Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി തന്നെ അപമാനിച്ചു -കാനായി കുഞ്ഞിരാമന്‍

കോട്ടയം (www.evisionews.in): മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തന്നെ അപമാനിച്ചതായി ശില്‍പി കാനായി കുഞ്ഞിരാമന്‍. കോട്ടയം പബ്ലിക്ക് ലൈബ്രറിക്കു വേണ്ടി താന്‍ നിര്‍മിച്ച അക്ഷര ശില്‍പം തിരക്കുണ്ടെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രി കാണാതെ പോവുകയായിരുന്നുവെന്ന് കാനായി വ്യക്തമാക്കി. 

പബ്ലിക്ക് ലൈബ്രറിയുടെ മുറ്റത്ത് അതേ സമയത്ത് ഉണ്ടായിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ശില്‍പത്തിനടുത്തേക്ക് വരാന്‍ തയാറായില്ല. സംസ്ഥാനത്തെ മന്ത്രിമാരുടെ കലാബോധം ഇതാണോയെന്നും ശില്‍പ്പിയെ നാലാം തരം പൗരന്‍മാരായിട്ടാണോ ഇവര്‍ കാണുന്നതെന്നും കാനായി ചോദിച്ചു. അക്ഷര ശില്‍പം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ രണ്ടു ലക്ഷം രൂപ തിരികെ നല്‍കിയെന്നും കാനായി വ്യക്തമാക്കി.



Keywords: Kerala-news-kotayam-public-library-kalabhodam







Post a Comment

0 Comments

Top Post Ad

Below Post Ad