കാഞ്ഞങ്ങാട് (www.evisionnews.in): ചിറ്റാരിക്കല്‍ കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചട്ടഞ്ചാലിലെ അഹമ്മദ് കബീര്‍ (25), കാഞ്ഞങ്ങാട് കമ്മാടത്തെ സദന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ മാങ്ങാട്ടെ താജുദ്ദീന് വേണ്ടി പോലീസ് അന്വേഷണം നടത്തി വരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. രണ്ട് ഓടിളക്കി ക്ഷേത്രവാതില്‍ തകര്‍ത്തു അകത്തു കടന്നത്. നാലുനൂറ്റാണ്ടിലേറെ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും ഓടില്‍ നിര്‍മിച്ച വിഗ്രഹവുമാണ് നഷ്ടപ്പെട്ടത്. ഓടില്‍ തീര്‍ത്ത പ്രഭാവലയവും മകുടവും നഷ്ടപ്പെട്ടവയില്‍പെടും.
കവര്‍ച്ച ചെയ്ത വിഗ്രഹവുമായി മോഷണ സംഘം ആദ്യം ചട്ടഞ്ചാലിലെ കബീറിന്റെ വീട്ടിനടുത്തുള്ള പറമ്പിലെത്തുകയും വിഗ്രഹം കുത്തിപ്പൊളിച്ച് സ്വര്‍ണമുണ്ടോയെന്ന് നോക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണം കണ്ടെത്താത്തതിനെ തുടര്‍ന്ന് വില്‍ക്കാനായി മൈസൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വിഗ്രഹത്തിന് രണ്ടു ലക്ഷത്തോളം രൂപ വില കിട്ടുമെന്ന് മനസിലാക്കിയ ഇവര്‍ നാട്ടിലെത്തിയപ്പോഴേക്കും പോലീസ് പിടികൂടുകയായിരുന്നു.
Keywords: Kasaragod-news-kavarcha-news-robbery-kammadam-police

Post a Comment
0 Comments