കാഞ്ഞങ്ങാട് (www.evisionnews.in): മണല്‍ മാഫിയ സംഘം പോലിസിനെ അക്രമിച്ച് തടഞ്ഞുവെച്ച ലോറിയുമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് സംഭവം.
ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്തുന്നുവെന്ന വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷനിലെ സിവില്‍ ഓഫിസര്‍മാരായ കെ മനോജ്, അഭിലാഷ് എന്നിവര്‍ ലോറി തടഞ്ഞുവച്ചെങ്കിലും ഡ്രൈവറും മറ്റു രണ്ടുപേരും ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ലോറി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാറിലെത്തിയ നാലംഗം സംഘം സ്ഥലത്തെത്തുകയും പോലിസിനെ അക്രമിക്കുകയുമായിരുന്നു. ഇതിന് ശേഷം ഇവര്‍ ലോറിയുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പോലിസ് പിന്തുടര്‍ന്നുവെങ്കിലും കല്ലെറിഞ്ഞ് കടന്നുകളയുകയായിരുന്നു. കെ മനോജിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: manal-news-police-case

Post a Comment
0 Comments