ഉദുമ (www.evisionnews.in); മാങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ജീപ്പ് കത്തിച്ചു. ഉദുമ മാങ്ങാട്ടെ സുനിലിന്റെ കെ.എല്‍ 14 ഇ. 8291 നമ്പര്‍ ജീപ്പാണ് തീവെച്ച് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം.
ബുധനാഴ്ച രാത്രിയോടെ ജോലി കഴിഞ്ഞ് ജീപ്പ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. തീവെപ്പില്‍ ജീപ്പ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
ജീപ്പിനകത്ത് വെച്ചിരുന്ന തൊഴില്‍ സാധനങ്ങളും മറ്റും കത്തിയിട്ടുണ്ട്. സുനിലിന്റെ പരാതിയില്‍ ബേക്കല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod-news-uduma-news

Post a Comment
0 Comments