Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂല കടവത്ത് മദ്രസ ഉദ്ഘാടനവും മതപ്രഭാഷണവും


കാസര്‍കോട് (www.evisionnews.in): നായന്‍മാര്‍മൂല പെരുമ്പള കടവത്ത് ഹാദി മസ്ജിദിന്റെ കീഴില്‍ പുതുതായി നിര്‍മിച്ച മദ്രസയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എം.എ ഖാസിം മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. സുന്നി മഹല്‍ ഫെഡറേഷന്‍ (എസ്.എം.ഫ്) ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ: ഖത്തര്‍ ഇബ്രാഹിം ഹാജിയെ മുനവ്വറലി ശിഹാബ് തങ്ങള്‍ ആദരിക്കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായുള്ള മതവിജ്ഞാന സദസില്‍ പ്രമുഖര്‍ പ്രഭാഷണംനടത്തും. വാര്‍ത്താസമ്മേളനത്തില്‍ പി.എം. സുബൈര്‍, താജു കടവത്ത്, കെ.എ. അബ്ദുല്ല, എ.എച്ച്. ബഷീര്‍ സംബന്ധിച്ചു.


Keywords: Kasaragod-news-masjid-press-meet-news

Post a Comment

0 Comments

Top Post Ad

Below Post Ad