Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ ലോ ഫ്‌ളോര്‍ ബസുകള്‍ സ്വകാര്യബസ് ജീവനക്കാര്‍ തടഞ്ഞിട്ടു

evisionnews


കാസര്‍കോട് : (www.evisionnews.in)ബദിയടുക്കയില്‍ കെ എസ് ആര്‍ ടി സിയുടെ ലോ ഫ്‌ളോര്‍ ബസുകള്‍ സ്വകാര്യബസ് ജീവനക്കാര്‍് തടഞ്ഞിട്ടു.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 
കുമ്പള-മുള്ളേരിയ-ബെളിഞ്ചം റൂട്ടിലോടുന്ന ലോ ഫ്‌ളോര്‍ ബസുകളാണ് ബദിയടുക്കയില്‍ തടഞ്ഞിട്ടത്.സ്വകാര്യബസ് സര്‍വീസിനെ ബാധിക്കുന്നുവൊരോപിച്ചാണ് സ്വകാര്യബസ് ജീവനക്കാര്‍ ലോഫ്‌ളോര്‍ ബസുകള്‍ക്കെതിരെ രംഗത്തുവന്നത.്‌വിവരമറിഞ്ഞെത്തിയ ബദിയടുക്ക പോലീസ് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.മുമ്പ് ഈ റൂട്ടില്‍ കെ എസ് ആര്‍ടി സി ബസുകള്‍ നിരന്തരം സര്‍വീസ് നടത്തിയപ്പോള്‍ പ്രതിഷേധവുമായി സ്വകാര്യബസ് ജീവനക്കാര്‍ സമരത്തിനിറങ്ങിയിരുന്നു.ഇതേ തുടര്‍ന്ന് കെ എസ് ആര്‍ടി സി ബസ് സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലോ ഫ്‌ളോര്‍ ബസുകള്‍ ഈ റൂട്ടില്‍ നിയന്ത്രണമില്ലാതെ ഇറക്കിയത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

keywords : kasaragod-badiyadka-low-floor-bus-workers-police-kumbala-mulleriya-belinja

Post a Comment

0 Comments

Top Post Ad

Below Post Ad