Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടത്തി 38 പരാതികള്‍ പരിഗണിച്ചു

Evisionnews

കാസര്‍കോട്‌(www.evisionnews.in)സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, അംഗം അഡ്വ. വി.വി ജോഷി എന്നിവരാണ് സിറ്റിംഗ് നടത്തിയത്. സിറ്റിംഗില്‍ 6 പരാതികള്‍ക്കു തീര്‍പ്പുകല്‍പിച്ചു. മൊത്തം 35 പരാതികളാണ് പരിഗണനയ്ക്കുവന്നത്. പുതിയ മൂന്ന് പരാതികള്‍ സ്വീകരിച്ചു. സംസ്ഥാനത്ത് അറബി യുണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനുളള പ്രപ്പോസല്‍ വിദ്യാഭ്യാസ വകുപ്പിന് മുന്നിലെത്തിയിരുന്നുവെങ്കിലും ധനകാര്യ മന്ത്രാലയം തടയുകയായിരുന്നു. സാമ്പത്തിക പ്രശ്‌നം പറഞ്ഞ് അറബിക് യൂണിവേഴ്‌സിറ്റി നീട്ടികൊണ്ടുപോകരുതെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മദ്രസ ഗ്രാന്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് മൈനോരിറ്റി എജ്യുക്കേഷന്‍ സമിതി സമര്‍പ്പിച്ച പരാതിയില്‍, അര്‍ഹമായ മദ്‌റസാ നവീകരണ ഗ്രാന്റ് ലഭിക്കാതിരുന്നത് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ പിഴവു മൂലമാണെന്നും അതു പരിഹരിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചതിനാല്‍ കേസ് അവസാനിപ്പിച്ചു. വ്യാജരേഖ ഹാജരാക്കി മഞ്ചേശ്വരം ധര്‍മ്മ നഗരത്തിലെ അണ്‍ എയ്ഡഡ് സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തുന്നതിന് അംഗീകാരം നേടിയെന്ന അബ്ദുള്‍ ഖാദര്‍ പാലോത്തിന്റെ പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. പോലിസ് തന്റെ ഭര്‍ത്താവിനെതിരെ കേസെടുത്ത് നിരന്തരം പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിക്ക് നോട്ടീസ് അയച്ചു
തുരുത്തി ആര്‍.യു.ഇ.എം.എച്ച് സ്‌കൂള്‍ എല്‍.പി സെക്ഷന്‍ അനുവദിക്കുന്നതുസംബന്ധിച്ച് സ്‌കൂള്‍ മാനേജര്‍ നല്‍കിയ പരാതിയില്‍ സ്ഥാപനത്തിന് ഗവ. അംഗീകാരം ലഭിച്ചതിനാല്‍ കേസ് അവസാനിപ്പിച്ചു.ഹയര്‍ സെക്കന്ററി പുതിയ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ പി.ടി.എ പ്രസിഡന്റ് കെ.എം അബ്ദുള്ള പരാതി സമര്‍പ്പിച്ചു. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്ത് അപേക്ഷ ക്ഷണിക്കുന്ന അവസരത്തില്‍ അപേക്ഷ നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ അറബിക് എല്‍.പി , യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് .കെ.എ മാഹി സമര്‍പ്പിച്ച പരാതിയില്‍ പി.എസ്.സി ഹാജരായി വിശദീകരണം നല്‍കി. 
മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ് എന്നിവര്‍ ഹാജരായി വിശദീകരണം നല്‍കി. കുട്ടിയോട് അപമര്യാദയായി പെരുമാറിയ ടീച്ചര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും കമ്മീഷന്‍ നോട്ടിസ് നല്‍കും. ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ കളക്ടറുടെ അംഗീകാരം വേണമെന്ന നിര്‍ദ്ദേശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയും കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.

Keywords : State minority commission-Collectrate-Arabic university

Post a Comment

0 Comments

Top Post Ad

Below Post Ad