കാസര്‍കോട്:(www.evisionnews.in)ജില്ലയില്‍ ഡെങ്കിപ്പനിയും മറ്റു മാറാരോഗങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചീകരണപ്രവര്‍ത്തനത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി ഘടകങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ട് വരണം.
പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. റമസാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കീഴ് ഘടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സി.കെ.കെ. മാണിയൂര്‍ പ്രാര്‍ത്ഥന നടത്തി. ഹമീദലി ഷംനാട്, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., പി. മുഹമ്മദ്ക്കുഞ്ഞി മാസ്റ്റര്‍, കെ.എം. ശംസുദ്ദീന്‍ ഹാജി, എം. അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, ടി.ഇ. അബ്ദുല്ല, സയ്യിദ് ഹാദി തങ്ങള്‍, പി.എച്ച്, അബ്ദുല്‍ ഹമീദ്, ഇസ്മയില്‍ കീയൂര്‍, എ.എം കടവത്ത്, സി.ബി. അബ്ദുല്ല ഹാജി, എസ്.പി. സലാഹുദ്ദീന്‍, മാഹിന്‍ കേളോട്ട്, അബ്ദുല്ല ഹുസൈന്‍, എം.എ. യൂസഫ്, എ.ബി. ഷാഫി, കെ. മുഹമ്മദ് കുഞ്ഞി, സി.കെ.പി. യൂസഫ് ഹാജി, എം.ടി. അബ്ദുല്‍ ജബ്ബാര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിം ബംബ്രാണി, ഉസാം പള്ളങ്കോട്, കെ.പി. മുഹമ്മദ് അഷ്‌റഫ്, എം. കുഞ്ഞഹമ്മദ് പുഞ്ചാവി, എംയഎസ്. മുഹമ്മദ് കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, എം.അബ്ബാസ്, എ.എ. ജലീല്‍, ഷാഫി ഹാജി കട്ടക്കാല്‍, വി.കെ. ബാവ, അഷറഫ് പള്ളിക്കണ്ടം, സി. ഷുക്കൂര്‍ സംബന്ധിച്ചു.
keywords : kasaragod-mulsim-league-clean-party

Post a Comment
0 Comments