Type Here to Get Search Results !

Bottom Ad

വൈകിയെത്തിയതിനാല്‍ ഭാര്യയ്ക്ക് പരീക്ഷ എഴുതാനായില്ല, ഭര്‍ത്താവ് ആത്മഹത്യ ചെയ്തു


ഭോപ്പാല്‍: (www.evisionnews.in)ഭാര്യയ്ക്ക് പരീക്ഷ എഴുതാനാവാത്തത്തിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. യോഗേന്ദ്ര തിവാരി (25) എന്ന യുവാവാണ് ഭാര്യയ്ക്ക് നഴ്‌സിംഗ് പരീക്ഷ എഴുതാനാവാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ദമ്പതിമാര്‍ വഴക്കിടുകയും തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. സിദ്ദി സ്വദേശിയായ തിവാരി ഭാര്യയുടെ പരീക്ഷയ്ക്ക് വേണ്ടിയാണ് സഹാറ എസ്റ്റേറ്റിലെ ബന്ധുവിന്റെ വീട്ടിലെത്തിയത്. 

അശോക ഗാര്‍ഡനിലായിരുന്നു പരീക്ഷ. പത്ത് മണിയ്ക്ക് ദമ്പതിമാര്‍ പരീക്ഷ കേന്ദ്രത്തിലെത്തി. എന്നാല്‍ എട്ട് മണിയ്്ക്കായിരുന്നു പരീക്ഷയെന്ന് തിവാരി അറിയുന്നത് അപ്പോഴാണ്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് യുവതിയുടെ കൈയ്യിലുണ്ടായിരുന്നു. ഇതില്‍ പരീക്ഷയുടെ സമയം കൃത്യമായി രേഖപ്പെടുത്തിയിരുന്നെന്ന് പൊലീസ് പറയുന്നുയ യുവതിയുടെ കൈയ്യില്‍ നിന്നും തിവാരി കാര്‍ഡ് വാങ്ങി വച്ചിരുന്നു. ഇതിനാല്‍ തന്നെ കൃത്യസമയത്ത് പരീക്ഷ എഴുതാനാവത്തത് ദമ്പതിമാരുടെ വീഴ്ച കൊണ്ടാണെന്നും പൊലീസ് പറയുന്നു. 

തിങ്കളാഴ്ച സ്വന്തം വീട്ടിലേയ്ക്ക് മടങ്ങനായിരുന്നു ദമ്പതിമാരുടെ പദ്ധതി. പക്ഷേ ബന്ധുവീട്ടില്‍ വച്ച് ഇരുവരും വഴക്കിടുകയും തിവാരി ബാത്ത് റൂമിനുള്ളില്‍ തൂങ്ങി മരിയ്ക്കുകയുമായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. തിവാരിയ്്ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം.

keywords : national-late-wife-exam-suicide

Tags

Post a Comment

0 Comments

Top Post Ad

Below Post Ad