Type Here to Get Search Results !

Bottom Ad

യുവാവിനെ തല്ലിക്കൊന്ന് കുളത്തില്‍ തള്ളി; സഹോദരങ്ങള്‍ അറസ്റ്റില്‍

മംഗലാപുരം (www.evisionnews.in): തലയില്‍ ഇരുമ്പുവടികൊണ്ടിടിച്ച് കൊന്ന് യുവാവിനെ കുളത്തില്‍ തള്ളി. മൂഡബിദ്രി കെല്ലപുത്തിഗയിലെ ദിനേഷ് റാവുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുരോഹിതനായ ഇളയ സഹോദരന്‍ ജഗദീഷ് റാവു(30)വിനെയും മൂത്ത സഹോദരന്‍ സുരേഷ് റാവു(42)വിനെയും മൂഡബിദ്രി പോലീസ് അറസ്റ്റ്‌ചെയ്തു.

അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടിയാണ് കൊന്ന ശേഷം സമീപത്തെ കുളത്തില്‍ തള്ളി. തലയില്‍ അടിയേറ്റുണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.


Keywords: Kasaragod-news-manglore-news-arrest-news-case

Post a Comment

0 Comments

Top Post Ad

Below Post Ad