കമ്പാര്‍ (www.evisionnews.in): വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്നു. ക്ലാസിലിരിക്കുകയായിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പാര്‍ ഗവ യുപി സ്‌കൂളില്‍ 2.30ഓടെയാണ് സംഭവം.
സ്‌കൂള്‍ മുറ്റത്തുണ്ടായിരുന്ന കൊടിമരവും, സ്ഥാപിച്ച കോണ്‍ക്രീറ്റും ഇടിമിന്നലേറ്റ് തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങളെല്ലാം കത്തി നശിച്ചു. ശക്തമായ ഇടിമിന്നല്‍ കണ്ട് ക്ലാസിലുണ്ടായിരുന്ന കുട്ടികളും അധ്യാപകരും നിലവിളിച്ച് ഓടുകയായിരുന്നു. മേല്‍ക്കൂര ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വൈദ്യുതി വയറുകളും മറ്റു ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. ആയിരക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: Kasaragod-kambar-news-lightning-kambar

Post a Comment
0 Comments